കൊച്ചിയില്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുമായി ആസ്റ്റര്‍

കൊച്ചിയില്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുമായി ആസ്റ്റര്‍

ഫിദ
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി കൊച്ചിയില്‍ കുട്ടികള്‍ക്ക് മാത്രമായി ആശുപത്രി തുടങ്ങുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍. കണ്ണൂരിലും തിരുവനന്തപുരത്തും പുതിയ ആശുപത്രികളും പ്രഖ്യാപിച്ചു. നിലവില്‍ നാല് ആശുപത്രികളിലായി 2480 ബെഡുകളും 4764 ജീവനക്കാരുമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ ആസ്റ്റര്‍ പുതിയതായി 1099 ബെഡുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. കണ്ണൂരിലെ ആസ്റ്റര്‍ മിംസ്, തിരുവനന്തപുരത്തെ ആസ്റ്റര്‍ കാപ്പിറ്റല്‍ എന്നിവ നിര്‍മാണ/ആലോചന ഘട്ടങ്ങളിലാണ്. ആസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ആശയരൂപീകരണ ഘട്ടത്തിലാണെന്ന് ഡോ. മൂപ്പന്‍ പറഞ്ഞു. കൊച്ചിയില്‍ 150 ബെഡുകളുള്ള ആസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ക്യാംപസിലായിരിക്കും പ്രവര്‍ത്തിക്കുക.
കണ്ണൂരിലെ ചാലയില്‍ 200 ബെഡുകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുന്നു. 2018 പ്രവര്‍ത്തനമാരംഭിക്കാനാണു ലക്ഷ്യമിടുന്നത്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഈ ആശുപത്രി മികച്ച ആരോഗ്യസേവനകേന്ദ്രമാകും. തിരുവനന്തപുരത്ത് ആക്കുളം കായലിന് അടുത്തായി എന്‍.എച്ച്. 66 നോടു ചേര്‍ന്ന് 749 ബെഡുകളുള്ള ആസ്റ്റര്‍ കാപ്പിറ്റല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. 2021 ല്‍ പ്രവര്‍ത്തനം തുടങ്ങനാണു ലക്ഷ്യമിടുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close