ബ്രിട്ടനിലെ പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന പദവി ഇന്ത്യാക്കാരന്

ബ്രിട്ടനിലെ പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന പദവി ഇന്ത്യാക്കാരന്

 

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞ പ്രായത്തിനുള്ളില്‍ എം ബി ബി എസ് നേടിയ ബഹുമതി ഇന്ത്യാക്കാരന് സ്വന്തം. ഗുജറാത്ത് സ്വദേശിയായ അര്‍പ്പന്‍ ധോഷിയാണ് ബ്രിട്ടനിലെ ഷെഫീല്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും 21ാം വയസില്‍ എം ബി ബി എസ് കരസ്ഥമാക്കിയത്. അര്‍പ്പന്‍ അടുത്ത മാസം വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ഡോക്റ്ററായി ജോലിയില്‍ പ്രവേശിക്കും. 21 വയസും 335 ദിവസവുമായിരിക്കെയാണ് അര്‍പ്പന്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. നേരത്തെ 2010ല്‍ ഈ റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ റാച്ചല്‍ ഫയേ ഹില്ലിനൊപ്പമായിരുന്നു. അദ്ദേഹം 21 വയസും 352 ദിവസവുമുള്ളപ്പോളാണ് എംബിബിഎസ് സ്വന്തമാക്കിയത്. യുകെയിലെ ഏറ്റവും പ്രായം കുറത്ത ഡോക്ടര്‍ താനാണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് അര്‍പ്പന്‍ പറയുന്നു. മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയാണ് വിജയത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോടൊപ്പം ഫ്രാന്‍സിലാണ് അര്‍പ്പന്‍ താമസിക്കുന്നത്. പതിമൂന്നു വയസുവരെ അര്‍പ്പന്‍ ഗുജറാത്തിലാണ് പഠിച്ചിരുന്നത്. തുടര്‍ന്ന് മെക്കാനിക്കല്‍ എന്‍ജിനീയറായ അച്ഛന്‍ ഭാരതിന് ഫ്രാന്‍സില്‍ ജോലി കിട്ടിയതോടെ കുടുംബത്തോടൊപ്പം ഇങ്ങോട്ടേക്ക് താമസം മാറുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close