തന്റെ ചിത്രത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തക്കെതിരെ ദുല്‍ഖര്‍

തന്റെ ചിത്രത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തക്കെതിരെ ദുല്‍ഖര്‍

ഗായത്രി-
തന്റെ പേരും ഉള്‍പ്പെടുത്തി പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. 2018 ഡിസംബറില്‍ ആരംഭിച്ച തമിഴ് ചിത്രം വാനിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെയാണ് ദുല്‍ഖര്‍ രംഗത്തെത്തിയിരിക്കുന്നത്.
പുതിയ നിര്‍മ്മാണ ബാനറും, സംഗീത സംവിധായകനും അഭിനേതാക്കളും എത്തുമെന്നും, ദുല്‍ഖറിനൊപ്പം നായികയാവാന്‍ കിയാര അദ്വാനിയെ സമീപിച്ചെന്നുമുള്ള വാര്‍ത്തയാണ് ദുല്‍ഖര്‍ ട്വീറ്റ് വഴി നിഷേധിച്ചിരിക്കുന്നത്. ഇത് വ്യാജ വാര്‍ത്തയാണെന്നും ചിത്രത്തെപ്പറ്റി എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായാല്‍ അത് നിര്‍മ്മാതാക്കളും താനും ചേര്‍ന്ന് നടത്തുമെന്നും ദുല്‍ഖര്‍ റീട്വീറ്റ് ചെയ്തു.
പ്രിയദര്‍ശന്‍ലിസ്സി ദമ്പതികളുടെ മകള്‍ കല്യാണി പ്രിയദര്‍ശനാണ് വാനിലെ നായിക. ചിത്രത്തിന്റെ പൂജക്ക് തൊട്ടുപിന്നാലെ തന്നെ നായിക കല്യാണിയാണെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. കല്യാണിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close