നടി ഡോളി ബിന്ദ്രയെ പിന്തുടര്‍ന്ന യുവാവ് പിടിയില്‍

നടി ഡോളി ബിന്ദ്രയെ പിന്തുടര്‍ന്ന യുവാവ് പിടിയില്‍

രാംനാഥ് ചാവ്‌ല-
മുംബൈ : നടിയെ പിന്തുടര്‍ന്ന യുവാവ് പോലീസ് പിടിയില്‍. നടിയും റിയാലിറ്റി ഷോ താരവുമായ ഡോളി ബിന്ദ്രയെ പിന്തുടര്‍ന്ന ഇരുപത്തിയേഴുകാരനായ യുവാവാണ് പിടിയിലായത്. നടിയുടെ പരാതിയെ തുടര്‍ന്ന് ഘാര്‍ പോലീസ്, ടെക്‌സ്‌റ്റൈയില്‍ സ്ഥാപനത്തിന്റെ ഉടമയായ അബ്ദുള്‍ ഷെയ്ഖ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.
ബാന്ദ്രയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി ചടങ്ങു കഴിഞ്ഞു രാത്രി ഒരു മണിക്ക് കാറില്‍ തിരിച്ചുപോകുമ്പോഴാണ് അബ്ദുള്‍ ഷെയ്ഖ് പിന്തുടര്‍ന്നത്. ബാന്ദ്രയില്‍ നിന്നും ഘാര്‍ വരെയുള്ള യാത്രയില്‍ ഇയാള്‍ തന്നെ പിന്തുടര്‍ന്നതായി നടി പറഞ്ഞു. ഒടുവില്‍ ലിങ്കിങ് റോഡിലെ ഒരു ജങ്ഷനില്‍ എത്തിയപ്പോള്‍ നടി വിവരം പട്രോളിങ്ങിനിറങ്ങിയ പോലീസുകാരോട് പറയുകയും അവര്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
ഡോളിയുടെ കാറിനു തൊട്ടു പിറകിലായതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. താന്‍ ഫോണ്‍ ചെയ്യാനായി കാര്‍ നിര്‍ത്തിയപ്പോഴെല്ലാം അയാളും കാര്‍ നിര്‍ത്തിയെന്നും യാത്രക്കിടയില്‍ അയാള്‍ തന്നെ നോക്കി ആംഗ്യഭാഷയില്‍ എന്തൊക്കെയോ കാണിച്ചുവെന്നും നടി പറഞ്ഞു. പിടിയിലായ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close