മര്‍ഡോക്കിന്റെ സ്വത്തുക്കള്‍ ഇനി ഡിസ്‌നിക്ക് സ്വന്തം

മര്‍ഡോക്കിന്റെ സ്വത്തുക്കള്‍ ഇനി ഡിസ്‌നിക്ക് സ്വന്തം

വാഷിങ്ടണ്‍: മാധ്യമഭീമന്‍ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ 52.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇനി വാള്‍ട്ട് ഡിസ്‌നി കമ്പനിക്ക് സ്വന്തം. റുപേര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സാറ്റ്‌ലൈറ്റ് ബ്രോഡ്കാസ്റ്ററായ സ്‌കൈയിലെ 39 ശതമാനം ഓഹരികളും ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സ് ഫിലിം സ്റ്റുഡിയോയുമാണ് വാള്‍ട്ട് ഡിസ്‌നി വാങ്ങുന്നത്.
പുതിയ ഇടപാട് സംബന്ധിച്ച് വാള്‍ട്ട് ഡിസ്‌നിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഫോക്‌സിന്റെ നിയന്ത്രണത്തിലുള്ള സ്‌കൈയും 20 സെഞ്ച്വറി ഫോക്‌സ് ഫിലിം സ്റ്റുഡിയോയും ഇനി വാള്‍ട്ട് ഡിസ്‌നിയാവും നിയന്ത്രിക്കുക. ഫോക്‌സ് ന്യൂസ്, ഫോക്‌സ് സ്‌പോര്‍ട്‌സ് എന്നിവ കൂട്ടിച്ചേര്‍ത്ത് പുതിയ സ്ഥാപനം ആരംഭിക്കാനാണ് മര്‍ഡോക്കിന്റെ തീരുമാനം.
21 സെഞ്ച്വറി ഫോക്‌സ് പടുത്തുയര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വാള്‍ട്ട് ഡിസ്‌നിയുടെ നിയന്ത്രണത്തില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ ഫോക്‌സിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മര്‍ഡോക്ക് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close