നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യുന്ന ദിലീപിന്റെ അറസ്റ്റ് വൈകിട്ടോടെ പൊലീസ് രേഖപെടുത്തുകയായിരുന്നു. ആലുവ പൊലീസ് ക്ലബില്‍ എത്തിച്ച ദിലീപിനെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. കേസില്‍ പ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്. രണ്ടു വര്‍ഷമായി നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നാണു പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പള്‍സര്‍ സുനി ജയിലില്‍നിന്നു കൊടുത്തയച്ച കത്തില്‍ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവന്‍ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.

Post Your Comments Here ( Click here for malayalam )
Press Esc to close