വിരലടയാളം പതിപ്പിച്ച് ഇനി ഡിജി യാത്ര

വിരലടയാളം പതിപ്പിച്ച് ഇനി ഡിജി യാത്ര

ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രാ ടിക്കറ്റില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വിരലടയാളം പതിപ്പിച്ചു വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രവേശിക്കാനുള്ള സംവിധാനം വരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായാണിത്. ഇവര്‍ക്കു ബോഡിംഗ് പാസ് എടുക്കാതെ വിമാനത്തിലേക്കു പ്രവേശിക്കാം. മൂന്നു മാസത്തിനകം പദ്ധതി നടപ്പാക്കും. ആഭ്യന്തര വിമാനയാത്രാ ടിക്കറ്റെടുക്കാന്‍ ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ ആധികാരിക തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ടിക്കറ്റ് പിഎന്‍ആറിനൊപ്പം തിരിച്ചറിയല്‍ രേഖയുടെ നമ്പരും രേഖപ്പെടുത്തും. ആധാര്‍ നല്‍കുന്നവര്‍ക്ക് വിരലടയാളം പതിപ്പിച്ചു വിമാനത്തില്‍ പ്രവേശിക്കാം. മറ്റു രേഖകള്‍ നല്‍കിയവര്‍ക്ക് സ്മാര്‍ട് ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിമാനത്താവളത്തില്‍ പ്രവേശിക്കാം. ബാഗേജ് സ്വയം കയറ്റിവിടാനുള്ള സൗകര്യവും എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തും. നിലവിലുള്ള കൗണ്ടര്‍ സംവിധാനവും തല്‍ക്കാലം തുടരും.

Post Your Comments Here ( Click here for malayalam )
Press Esc to close