ഏത് പ്രളയം വന്നാലും മലയാളികള്‍ പഠിക്കില്ല

ഏത് പ്രളയം വന്നാലും മലയാളികള്‍ പഠിക്കില്ല

ഫിദ-
ഏത് പ്രളയം വന്നാലും മലയാളികള്‍ പഠിക്കില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ പ്രളയത്തില്‍ തന്റെ വീട് ഒരു നിലയോളം മുങ്ങി, എന്നാല്‍ തനിക്ക് സംഭവിച്ചതിനേക്കള്‍ വലിയ നഷ്ടങ്ങള്‍ പല ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച വേളയില്‍ പലര്‍ക്കും ഉണ്ടായതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഏതു പ്രളയം വന്നാലും ആളുകള്‍ പഠിക്കില്ലെന്നും, ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം കലഹിക്കുന്നതാണ് കാണാന്‍ കഴിയുന്നതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ ഇത്തരത്തില്‍ പറഞ്ഞത്.
‘എന്റെ വീടൊക്കെ പ്രളയം വന്നപ്പോള്‍ ഒരു നിലയോളം വെള്ളത്തിനടിയിലായിരുന്നു. കാറും, മൊമന്റോകളും പുസ്തകങ്ങളുമടക്കം ഒരുപാട് സാധനങ്ങള്‍ നഷ്ടമായിരുന്നു. പക്ഷേ ഒന്നുമില്ലാത്തവരുടെ എല്ലാം പോയ അവസ്ഥയുണ്ട്. വീടുകള്‍ പോയ ഒരുപാട് പേര്‍. പ്രളയം കഴിഞ്ഞിട്ടും അതിന്റെ പിറകില്‍ തന്നെയായിരുന്നു ഞാന്‍. സുഹൃത്തുക്കളുമായി ചേര്‍ന്ന് രണ്ട് മൂന്ന് ലോറി സാധനങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ പ്രളയമൊക്കെ കഴിഞ്ഞും വീണ്ടും തഥൈവ എന്നു പറയുന്നത് പോലെ, ആളുകളുടെ മനസു മാറി. പിന്നെയും ജാതിയുടെയും മതത്തിന്റെ പേര് പറഞ്ഞ് തമ്മില്‍ തല്ലുന്ന കാഴ്ചയാണ്. പ്രളയം വന്നപ്പോള്‍ ഞാന്‍ വിചാരിച്ചിട്ടുണ്ടായിരുന്നു, നമ്മുടെ വീട്ടില്‍ എന്തൊക്കെ ആവശ്യമില്ലാതിരുന്നോ അതൊക്കെയാണ് പോയതെന്ന്.’ ധര്‍മ്മജന്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close