കണ്ണൂര്‍: മുംബൈയിലെ റുസ്‌തോംജി കേംബ്രിഡ്ജ് ഇന്റര്‍നാഷണര്‍ സ്‌കൂള്‍ അധ്യാപികയായ ആഞ്ചല്‍ സിപി രചിച്ച കവിതാ സമാഹാരം ‘ഡ്യൂ ഡ്രോപ്‌സ്’ പ്രകാശനം ചെയ്തു. കണ്ണൂര്‍ നോര്‍ത്ത് ചേംബര്‍ ഓഫ് കോമേഴ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ എസ്എന്‍ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. എന്‍ സാജന്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. മുന്‍ ചേംബര്‍ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ ഏറ്റുവാങ്ങി. ഹാരിയറ്റ് മരീന്‍ ഡികോസ്റ്റ മുഖ്യ പ്രഭാഷണം നടത്തി. ലജിത്ത് ചക്കാടത്ത്, ഗീതാഗോവിന്ദന്‍, ചാന്ദിനി സന്തോഷ്, ഡോ. ധനലക്ഷമി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്തെ ഇ സോണ്‍ ബുക്‌സാണ് പ്രസാധകര്‍.