ഗായത്രി
ചില പ്രത്യേക നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല… വേദന നിറഞ്ഞതോ സന്തോഷമുള്ളതോ ആയിക്കോട്ടെ അത് മനസ്സിന്റെ മടിത്തട്ടില്‍ എപ്പോഴുമുണ്ടാവും. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഇറ്റിറ്റുവീഴുന്ന ഈ കുളിര്‍മുത്തുകളുടെ ഈണമാണ് ”ഡ്യൂ ഡ്രോപ്‌സ്” എന്ന കവിതാ സമാഹാരം.
അധ്യാപികയും കവയിത്രിയുമായ ആഞ്ചല്‍ സിപിയുടെ ഡ്യൂ ഡ്രോപ്‌സ് എന്ന കവിതാ സമാഹാരം ഇതിനകം തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. അതി മനോഹരമായ 32 കവിതകളടങ്ങിയ പുസ്തകമാണിത്. ആദ്യ കവിതയായ ‘പുഷ് യുവര്‍ ലിമിറ്റ്‌സ്” മുതല്‍ അവസാന കവിതയായ ”മൈ ഗാര്‍ഡിയന്‍ ഏഞ്ചല്‍” വരെയുള്ള കവിതകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന്‍ മനോഹരമായ സ്വപ്‌ന തീരത്തുകൂടെയാണ് സഞ്ചരിക്കുക.
കണ്ണൂര്‍ തളാപ്പ് സ്വദേശിയ ആഞ്ചല്‍ ഇപ്പോള്‍ മുംബൈ റസ്‌റ്റോംജി കെയ്ബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. തിരുവനന്തപുരത്തെ ഈ സോണ്‍ ബൂക്‌സാണ് ”ഡ്യൂ ഡ്രോപ്‌സ്” പ്രസിദ്ധീകരിച്ചത്. 70 രൂപയാണ് വില.