ഡിറ്റക്റ്റീവ് ബോബി… മലയാളത്തിലെ ആദ്യ ത്രില്ലര്‍ സീരിസ്സ് ഒരുങ്ങുന്നു

ഡിറ്റക്റ്റീവ് ബോബി… മലയാളത്തിലെ ആദ്യ ത്രില്ലര്‍ സീരിസ്സ് ഒരുങ്ങുന്നു

എംഎം കമ്മത്ത്-
കൊച്ചി: വെബ് സീരിസ് ട്രെന്‍ഡ് ലോകം മുഴുവന്‍ വ്യാപിക്കുന്ന ഈ കാലത്ത് മലയാളത്തില്‍  ഒരു ത്രില്ലര്‍ സീരിസ്സ് ഒരുങ്ങുന്നു. മലയാളത്തില്‍ ഒരുപാട് കോമഡി സീരീസ്സുകള്‍ ഉണ്ടെങ്കിലും ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ഒരു സീരീസ്സ് ഇത് ആദ്യമായാണ്. ‘ആന്റ്റഗോണിസ്റ്റ്’ എന്ന ത്രില്ലര്‍ ഷോര്‍ട് ഫിമിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അഭിലാഷ് ആണ് ഡിറ്റക്റ്റീവ് ബോബിയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ജിക്കു ജേക്കബ് പീറ്റര്‍ ആണ് ഛായാഗ്രഹം. നിരവധി സിനിമകളുടെ എഡിറ്റര്‍ ആയ അച്ചു വിജയന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. OTT പ്ലാറ്റഫോമിലൂടെ ആയിരിക്കും സീരിസ് പ്രേഷകരിലേക്ക് എത്തിക്കുകയെന്ന് അഭിലാഷ് ബിസ്‌ന്യൂസ് ഇന്ത്യയോട് പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close