ദീപിക വീണ്ടും ഹോളിവുഡിലേക്ക്

ദീപിക വീണ്ടും ഹോളിവുഡിലേക്ക്

രാംനാഥ് ചാവ്‌ല-
ബോളിവുഡിലെ താരറാണിയായ ദീപിക പദുകോണ്‍ വീണ്ടും ഹോളിവുഡിലേക്ക്. ദീപിക ഹോളിവുഡിലെ ചില പ്രധാന സംവിധായകരുമായി മീറ്റിംഗിനൊരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മീറ്റിംഗിന് ശേഷം ദീപിക ഈ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കും.
കഴിഞ്ഞ വര്‍ഷം ‘ ട്രിപ്പിള്‍ എക്‌സ് റിട്ടന്‍ ഓഫ് സാന്‍ഡര്‍ കേജി’ന്റെ സംവിധായകന്‍ ഡി ജെ കാര്‍സുവോ ഒരു ആരാധകനോട് പറഞ്ഞിരുന്നു സ്‌ക്രീപ്റ്റ് റെഡിയാക്കുമ്പോള്‍ ദീപികയെ സമീപിക്കുമെന്ന്. പക്ഷെ ഇതുവരെ ദീപികയോ ഡിജെ കാര്‍സുവോ ഇതിനെ കൂറിച്ച് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.
ബോളിവുഡില്‍ ദീപികയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘ഛപാക്’. ആസിഡ് ആക്രമണത്തെ അതിജീവിച്ച ആളുകളുടെ പ്രതിനിധിയായ ലക്ഷ്മിയുടെ ജീവിതവും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. ചിത്രം 2020 ജനുവരി ഒന്നിന് പുറത്തിറങ്ങും.

Post Your Comments Here ( Click here for malayalam )
Press Esc to close