രണ്‍വീറും ദീപികയും തിരിച്ചെത്തി

രണ്‍വീറും ദീപികയും തിരിച്ചെത്തി

രാംനാഥ് ചാവ്‌ല-
ഇറ്റലിയിലെ കല്യാണാഘോഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഇന്ത്യയില്‍ തിരിച്ചെത്തി. വന്‍ തിരക്കാണ് താര ദമ്പതികളെ കാണാന്‍ മുംബൈ വിമാനത്താവളത്തില്‍ അനുഭവപ്പെട്ടത്. വിമാനത്താവളത്തില്‍ നിന്നും ആരാധകര്‍ക്ക് ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് ഇരുവരും വീട്ടിലേക്ക് തിരിച്ചത്.
താരങ്ങളുടെ വേഷങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രമുള്ള പിങ്ക് ജാക്കറ്റണിഞ്ഞ് രണ്‍വീറും, ബീജ് കളര്‍ ചുരിദാറും എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമണിഞ്ഞാണ് ദീപികയെത്തിയത്. സീമന്തരേഖയില്‍ സിന്ദൂരവും ചാര്‍ത്തിയിരുന്നു. വിമാനത്താവളത്തിലിറങ്ങിയ ശേഷം മുംബൈയിലെ രണ്‍വീറിന്റെ വീടായ ഭാവ്‌നായി റെസിഡന്‍സിയിലേക്കാണ് തിരിച്ചത്.
ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് കൊങ്കണി ആചാരപ്രകാരമായിരുന്ന വിവാഹം. സിക്ക് മതാചാര പ്രകാരവും വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close