വെള്ളിത്തിരയില്‍ പിസി ജോര്‍ജ് മുഖ്യമന്ത്രിയാവുന്നു

വെള്ളിത്തിരയില്‍ പിസി ജോര്‍ജ് മുഖ്യമന്ത്രിയാവുന്നു

ഗായത്രി
വെള്ളിത്തിരയില്‍ പിസി ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രിയാവുന്നു. സലീംകുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈ തൊഴാം ഗ.കുമാറാകണം എന്ന ചിത്രത്തിലാണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിയായി വേഷമിടുക. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ ജയറാമും സലിംകുമാറും സംഘവും സ്ഥലം എം.എല്‍.എയെ വീട്ടില്‍ പോയി കണ്ടു. തന്റെ എല്ലാ സഹകരണവും ചിത്രത്തിനുണ്ടാകുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.അപ്പോഴാണ് തന്റെ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ ഒരു സുപ്രധാന റോളുണ്ടെന്നും അതില്‍ അഭിനയിക്കാമോയെന്നും സലിം കുമാര്‍ ചോദിച്ചത്. അതിനെന്തായെന്നായിരുന്നു പി.സിയുടെ മറുപടി. രണ്ടു ദിവസം ഷൂട്ടിംഗ് സൈറ്റില്‍ പിസി ജോര്‍ജ് സജീവമായുണ്ടാകും. ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
്‌ജോര്‍ജിന്റെ മണ്ഡലമായി ഈരാറ്റുപേട്ടയില്‍ ഈ മാസം പതിനൊന്നിനാണ് ദൈവമേ കൈ തൊഴാം ഗ.കുമാറാകണം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍ബാദുഷ. മൂന്ന് ദേശീയ അവാര്‍ഡ് ജേതാക്കളുടെ സംഗമം കൂടിയാണ് ഈ ചിത്രം. സലിം കുമാര്‍,സുരഭി ലക്ഷ്മി,മേക്കപ്പ്മാന്‍ പട്ടണം റഷീദ് എന്നിവരാണവര്‍.
ജയറാമും അനുശ്രീയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ശ്രീനിവാസന്‍ നെടുമുടി വേണു,കൊച്ചു പ്രേമന്‍,പ്രദീപ് കോട്ടയം,മറിമായം മഞ്ജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കംപാര്‍ട്ടുമെന്റ്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് സലീംകുമാര്‍ പുതിയ ചിത്രത്തിന്റെ സംവിധായകനാവുന്നുത്. കുടുംബപശ്ചാത്തലത്തില്‍ ചിരിയുടെ മാലപ്പടക്കവുമായാണ് സലിം കുമാര്‍ ഈ ചിത്രവുമായി എത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close