സലീം കുമാറിന്റെ ‘ദൈവമേ കൈ തൊഴാം K. കുമാറാകണം’

സലീം കുമാറിന്റെ ‘ദൈവമേ കൈ തൊഴാം K. കുമാറാകണം’

ഫിദ
കംപാര്‍ട്ടുമെന്റ്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ സലീംകുമാര്‍ പുതിയ ചിത്രത്തിന്റെ സംവിധായകനാവുന്നു. ദൈവമേ കൈ തൊഴാം K. കുമാറാകണം എന്നാണ് സിനിമയുടെ പേര്. ജയറാമും അനുശ്രീയുമാണ് നായികാനായകന്‍മാര്‍.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ഈരാറ്റുപേട്ടയില്‍ തുടങ്ങി. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാകും.
കുടുംബപശ്ചാത്തലത്തില്‍ ചിരിയുടെ മരുന്നുകളുമായാണ് സലിം കുമാര്‍ ഈ ചിത്രവുമായി എത്തുന്നത്. ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് കെ. കുമാര്‍. ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങള്‍. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ഡോ. സഖറിയാ തോമസ്, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയറാമിന്റെ ഈയടുത്തായി വന്ന പല ചിത്രങ്ങളും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാതെ പോയിരുന്നു. ഒപ്പം പഴയകാല ജയറാം കഥാപാത്രങ്ങളെ തീര്‍ത്തും മലയാളിക്ക് നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. ഈയൊരു അവസ്ഥയില്‍ സലിം കുമാറും ജയറാമും കൂടി ഒരുമിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികള്‍ക്ക്.

Post Your Comments Here ( Click here for malayalam )
Press Esc to close