നക്‌സലൈറ്റായി സായി പല്ലവി എത്തുന്നു

നക്‌സലൈറ്റായി സായി പല്ലവി എത്തുന്നു

രാംനാഥ് ചാവ്‌ല-
പ്രേമത്തിലെ മലര്‍ മിസ്സിനെ മലയാളികള്‍ക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല. ഇപ്പോള്‍ സായി പല്ലവി നക്‌സലൈറ്റായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. വേണു ഉദ്ദുകാല സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലാണ് സായി പല്ലവി നക്‌സലൈറ്റായി എത്തുന്നത്. ‘വിരാട പര്‍വ്വം 1992’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാണാ ദഗ്ഗുബാട്ടിയാണ് നായകന്‍. പോലീസ് ഓഫീസറായിട്ടാണ് റാണാ ചിത്രത്തില്‍ എത്തുന്നത്. തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള കഥ പറയുന്ന ചിത്രം ഒരു പോലീസ് ഓഫീസറും നക്‌സലൈറ്റും തമ്മിലുള്ള പ്രണയകഥയാണ് പറയുന്നത്. എന്നാല്‍ പ്രണയം മാതമല്ല രാഷ്ട്രീയവും ആക്ഷനും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ധനുഷ് നായകനാവുന്ന മാരി2 വാണ് സായി പല്ലവിയുടെ റിലീസാവാനുള്ള പുതിയ ചിത്രം. ഇതു കൂടാതെ നിരവധി തെലുങ്കു ചിത്രങ്ങളില്‍ സായി അഭിനയിച്ചു വരികയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close