നാണയപ്പെരുപ്പം താഴേക്ക്

നാണയപ്പെരുപ്പം താഴേക്ക്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും സാമ്പത്തിക ലോകത്തിനും പൊതുജനത്തിനും ഒരുപോലെ ആശ്വാസം പകര്‍ന്ന് നവംബറില്‍ റീട്ടെയില്‍ നാണയപ്പെരുപ്പം ഒക്‌ടോബറിലെ 3.31 ശതമാനത്തില്‍ നിന്ന് 2.33 ശതമാനമായി കുത്തനെ താഴ്ന്നു. ക്രൂഡോയില്‍ വില 85 ഡോളറില്‍ നിന്ന് 50 ഡോളര്‍ വരെ താഴ്ന്നതാണ് കഴിഞ്ഞമാസം നേട്ടമായത്. ഇതോടെ, സമീപഭാവിയില്‍ റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടില്ലെന്ന് ഉറപ്പായി. ഒക്‌ടോബറില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്തംബറിലെ 4.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായി കുതിച്ചുയര്‍ന്നും ആശ്വാസകരമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close