ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും തകര്‍ച്ചയിലേക്ക്

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും തകര്‍ച്ചയിലേക്ക്

രാംനാഥ് ചാവ്‌ല-
മുംബൈ: ക്രിപ്‌റ്റോകറന്‍സികള്‍ വീണ്ടും തകര്‍ച്ചയിലേക്ക്. കഴിഞ്ഞ ആറ് മാസത്തില്‍ 43 ശതമാനം ഇടിവാണ് ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിനിന് പോലും ഉണ്ടായിരിക്കുന്നത്. ഈഥറിന് ഉണ്ടായിരിക്കുന്നത് 70 ശതമാനത്തോളം തകര്‍തച്ചയും. ഇന്ന് ബിറ്റ്‌കോയിന്റെ വില 24,000 ഡോളറായി കുറഞ്ഞു. സാമ്പത്തിക മാന്ദ്യം കടക്കുന്നതോടെ ക്രിപ്‌റ്റോകളുടെ വീഴ്ച കൂടുതലാകുമെന്നാണ് കരുതുന്നത്. ക്രിപ്‌റ്റോ കറന്‍സികളുടെ തകര്‍ച്ചയാണ് സ്വര്‍ണത്തെ സഹായിച്ചത്. ബിറ്റ് കോയിന്‍ വില 24,000 ഡോളറിലും ഈഥര്‍ ഇന്ന് 1370 ഡോളറിലുമെത്തിയതോടെ അതിസമ്പന്നര്‍ പലരും ക്രിപ്‌റ്റോകള്‍ ഉപേക്ഷിച്ചു നിക്ഷേപം വീണ്ടും സ്വര്‍ണത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. 18 മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.
ആഗോള ക്രിപ്‌റ്റോ മാര്‍ക്കറ്റ് ക്യാപ് 1 ട്രില്യണ്‍ ഡോളറിന് താഴെയായി 977 ബില്യണ്‍ ആയി കുറഞ്ഞു, കഴിഞ്ഞ ഒരു ദിവസത്തിനിടെ ഏകദേശം 12 ശതമാനം ഇടിവ്. ഇന്ന് എല്ലാ മുന്‍നിര ക്രിപ്‌റ്റോകളും ചുവപ്പ് നിറത്തിലായിരുന്നു, പലതിന്റെയും വില 17 ശതമാനം വരെ കുറയുകയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തു.
ഇന്ന് എല്ലാ മുന്‍നിര ക്രിപ്‌റ്റോകളും ചുവപ്പ് നിറത്തിലായിരുന്നു, പലതിന്റെയും വില 17 ശതമാനം വരെ കുറയുകയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തു.

Post Your Comments Here ( Click here for malayalam )
Press Esc to close