എണ്ണ വിലയില്‍ വന്‍ ഇടിവ്

എണ്ണ വിലയില്‍ വന്‍ ഇടിവ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ വന്‍ ഇടിവ്. യു എസ് ബെഞ്ച് മാര്‍ക്ക് ചെവ്വാഴ്ച 100 ഡോളറിന് താഴെ എത്തി. അമേരിക്കയില്‍ ബാരലിന് 8.67 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 99.67 ഡോളര്‍ വരെ എത്തി.

മെയ്യ് 11 ന് ശേഷം ആദ്യമായാണ് വ്യാപാരം 100 ഡോളറിന് താഴെക്ക് പതിക്കുന്നത്. ബ്രെന്റ ക്രൂഡ് ഓയിലിന് ബാരലിന് 6.65 ഡോളര്‍ കുറഞ്ഞ് 106.85 ഡോളറിലെത്തി. അതേസമയം ഗ്യാസിന്റെയും ഇന്ധനത്തിന്റെയും വിലയിലെ കുതിച്ച് ചാട്ടം മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ എണ്ണ വ്യവസായം കരകയറാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close