അളക ഖാനം-
റോം: കാലില്‍ മാന്ത്രികതയുമായി കായികലോകത്തിന്റെ ഹൃദയം കീഴടക്കിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കരുണ വറ്റാത്ത മനസ്സിന്റെ നനവറിഞ്ഞ് പലസ്തീനികള്‍. ഇസ്രായേലി ആക്രമണത്തിന്റെ ഭീകരതയില്‍നിന്ന് പതിയെ കരകയറുന്ന പലസ്തീനികള്‍ക്ക് റംസാനില്‍ ഇഫ്താര്‍ മധുരമായി 15 ലക്ഷം ഡോളറാണ് (10.5 കോടി രൂപ) റൊണാള്‍ഡോ സമ്മാനിച്ചത്.
പലസ്തീനികള്‍ക്കൊപ്പം നില്‍ക്കാന്‍ വിസമ്മതിക്കുന്ന ലോകത്ത് മുമ്പും അവര്‍ക്കുവേണ്ടി സഹായഹസ്തം നീട്ടി റൊണാള്‍ഡോ മാതൃകയായിരുന്നു. 2012ല്‍ തന്റെ ഗോള്‍ഡന്‍ ബൂട്ട് ലേലത്തില്‍ വിറ്റുകിട്ടിയ 15 ലക്ഷം യൂറോയായിരുന്നു അവര്‍ക്കു നല്‍കിയത്. മുന്‍വര്‍ഷം ലഭിച്ച ആദരമാണ് ലേലത്തില്‍ വിറ്റത്.