വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ വീണ്ടും ഇ.ഡിയുടെ നടപടി. ബാങ്ക് അക്കൗണ്ടുകളിലെ 370 കോടി രൂപയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. വായ്പ ആപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്പനികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് എക്സ്ചേഞ്ചിന്റെ ബാങ്ക് അക്കൗണ്ടുകളിലെ തുക മരവിപ്പിച്ചത്. അതേസമയം, എക്സ്ചേഞ്ചിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീര്‍എക്സിന്റെ ഉടമസ്ഥതയിലുള്ള സാന്‍മൈ ലാബ്സിന്റെ ഡയറക്ടര്‍മാരിലൊരാളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയ ഇ.ഡി ബാങ്ക് അക്കൗണ്ടുകളിലുള്ള 64.67 കോടി രൂപ മരവിപ്പിക്കാന്‍ നേരത്തെ ഉത്തരവ് ഇട്ടിരുന്നു. ഒരു മാസത്തിനിടെ രണ്ടാമത്തെ നടപടിയാണിത്.