ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം

 

എളുപ്പത്തില്‍ കടം കിട്ടുന്നത് എവിടെ നിന്ന് എന്ന അന്വേഷണം പലരേയും കൊണ്ടെത്തിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് എന്ന സാധ്യതയിലാണ്. കിടപ്പാടം പണയം വെച്ച് ചൂതുകളിക്കുന്നതുപോലെതന്നെ ഒരപകടം പിടിച്ചകാര്യമാണ് അശ്രദ്ധമായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും. അതേസമയം ജീവിതത്തില്‍ ഉണ്ടാക്കുന്ന അത്യാവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വളരെ പ്രയോജനകരവുമാണ്. എളുപ്പത്തില്‍ പണം കിട്ടുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ പ്രലോഭനം. ഇത് കൂടുതല്‍ പണം ചിലവഴിക്കാനുള്ള പ്രേരണകൂടിയാണ്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങും മുമ്പ് ചിലവിന് ഒരു പരിധി വെക്കുകയും അത് കണിശമായി പാലിക്കുകയും വേണം.
ആദ്യമായി ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യാന്‍. വ്യവസ്ഥകളും ഉപാധികളും ശ്രദ്ധിക്കണം ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കും മുമ്പ് ഏത് ബാങ്കിന്റെ കാര്‍ഡാണോ എടുക്കുന്നത് ആ ബാങ്കിന്റെ വ്യവസ്ഥകളും ഉപാധികളും ശരിയായി വായിക്കുകയും മനസിലാക്കുകയും ചെയ്യുക.
ലോണ്‍ എടുക്കാതിരിക്കുകക്രെഡിറ്റ് കാര്‍ഡ് വഴി ലോണെടുക്കുന്നത് അത്ര സുരക്ഷിതമല്ല. ഇതിലെ പലിശനിരക്ക് വളരെ കൂടുതലാണ്. ഒരു വര്‍ഷം 22% മുതല്‍ 48% വരെ പലിശ നല്‍കേണ്ടിവരും. ഏറ്റവും കുറഞ്ഞ തുക ലോണ്‍ എടുക്കുകയാണെങ്കില്‍ ഇത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോറിനെയും ബാധിക്കില്ല. ബില്ലിംഗ് തീയതി ഓരോ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിനും വിവിധ തീയതിയിലാവും ഉപയോക്താവിന് ബില്‍ ലഭിക്കുന്നത്. ബില്ലിംഗ് തീയതിക്ക് തൊട്ടുമുമ്പ് ക്രെഡിറ്റ് ഉപയോഗിച്ചാല്‍ ഉടനേ പണം തിരിച്ചടയ്‌ക്കേണ്ടിവരും. ക്യാഷ് പിന്‍വലിക്കുന്നത് ഒഴിവാക്കുക ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. അഥവാ പിന്‍വലിച്ചാല്‍ തന്നെ അതിനൊരു പരിധി വേണം. കാരണം ക്രെഡിറ്റ് കാര്‍ഡിലൂടെ പിന്‍വലിക്കുന്ന പണത്തിന് മറ്റ് ഇടപാടുകള്‍ക്ക് ഉള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശ കൊടുക്കേണ്ടി വരും.
നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ് നിങ്ങളുടെ ഓരോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും വരുമാന നികുതി വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന കാര്യം അറിയുക. പ്രഖ്ര്യാപിത വരുമാനവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും തമ്മില്‍പൊരുത്തക്കേടുണ്ടെങ്കില്‍ വന്‍ തുക നികുതി കൊടുക്കേണ്ടി വരും.

 

Post Your Comments Here ( Click here for malayalam )
Press Esc to close