ക്രീമിലേയര്‍ പരിധി ഉയര്‍ത്തുന്നു

ക്രീമിലേയര്‍ പരിധി ഉയര്‍ത്തുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് (ഒ.ബി.സി) വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള വാര്‍ഷിക കുടുംബവരുമാന പരിധി എട്ടു ലക്ഷത്തില്‍നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയില്‍. ക്രീമിലെയര്‍ പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ അഭിപ്രായം തേടി സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം കഴിഞ്ഞയാഴ്ച ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് കത്തെഴുതി.
എട്ടു ലക്ഷത്തില്‍നിന്ന് വരുമാനപരിധി ഒറ്റയടിക്ക് 20 ലക്ഷമാക്കുന്നത് ഒ.ബി.സി വിഭാഗങ്ങളില്‍ കൂടുതല്‍ പേരെ സംവരണാനുകൂല്യത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉതകുമെന്നാണ് വിശദീകരണം. എന്നാല്‍, വരുമാന പരിധി ക്രമവിരുദ്ധമായി ഉയര്‍ത്തുന്നത് യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് അവസരം കുറക്കുമെന്ന സംശയവും ഉയരുന്നുണ്ട്. മൂന്നു വര്‍ഷം കൂടുമ്പോഴാണ് വരുമാന പരിധി പുതുക്കേണ്ടത്. 2017ലാണ് ഏറ്റവുമൊടുവില്‍ ക്രീമിലെയര്‍ പരിധി ഉയര്‍ത്തി നിശ്ചയിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close