ഉപഭോക്തൃ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും: മോദി

ഉപഭോക്തൃ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും: മോദി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: തെറ്റായ പരസ്യങ്ങള്‍ക്കെതിര നിയമം കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം രൂപകല്‍പ്പന ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഉപഭോക്തൃ സംരക്ഷണം പുതിയ ഇന്ത്യയെ സൃഷ്ടിക്കും. ഉപഭോക്തൃ സംരക്ഷണത്തിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ പരസ്യങ്ങളെ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. പെട്ടെന്നുള്ള നിയമ നടപടികള്‍ക്കായി എക്‌സിക്യൂട്ടീവ് അധികാരമുള്ള ഒരു സെന്‍ട്രല്‍ ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Post Your Comments Here ( Click here for malayalam )
Press Esc to close