ഓണ്‍ലൈനിലൂടെ കോണ്ടം വാങ്ങുന്ന നഗരങ്ങളില്‍ മലപ്പുറവും എറണാകുളവും മുന്നില്‍

ഓണ്‍ലൈനിലൂടെ കോണ്ടം വാങ്ങുന്ന നഗരങ്ങളില്‍ മലപ്പുറവും എറണാകുളവും മുന്നില്‍

കൊച്ചി/മലപ്പുറം: ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇത്തരത്തില്‍ കോണ്ടത്തിന്റെ വില്‍പ്പന ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ മലപ്പുറവും എറണാകുളവുമാണ്. പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളില്‍ നിന്നുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതാണ് ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയിലും വര്‍ധനവ് ഉണ്ടായത്. പോയവര്‍ഷത്തേക്കാള്‍ ഇക്കുറി 30 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കടകളില്‍ പോയി കോണ്ടം വാങ്ങാനുള്ള മടിയും വൈവിധ്യമാര്‍ന്ന കോണ്ടങ്ങള്‍ കടകളില്‍ ലഭിക്കാത്തതുമാണ് ഓണ്‍ലൈനിലൂടെ ഇത് വാങ്ങാനായി കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇടപാടുകളിലെ സ്വകാര്യതയും കോണ്ടം ഓണ്‍ലൈന്‍ വാങ്ങുന്നതിന് കാരണമാകുന്നുണ്ട്.
ഓണ്‍ലൈനില്‍ ഗര്‍ഭനിരോധന ഉറക്കായുള്ള പത്ത് ഓര്‍ഡറുകളില്‍ എട്ട് എണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള നഗരങ്ങളില്‍ നിന്നാണ്. ലൈംഗിക കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന മടിയും കടകളില്‍ നിന്ന് കോണ്ടം വാങ്ങിക്കുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്നതായി സ്‌നാപ്ഡീല്‍ വക്താവ് പറഞ്ഞു. എറണാകുളത്തിനും മലപ്പുറത്തിനും പുറമെ ഇംഫാല്‍, മോഗ, ഐസ്വാള്‍, അഗര്‍ത്തല, ഷില്ലോങ്, ഹിസാര്‍, ഉദയ്പൂര്‍, ഹിസ്സര്‍, കാണ്‍പൂര്‍ തുടങ്ങിവയാണ് കോണ്ടം വാങ്ങാനായി ഓണ്‍ലൈനെ കൂടുതല്‍ ആശ്രയിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close