ട്രെന്‍ഡായി കോള്‍ഡ് ഷോള്‍ഡര്‍

ട്രെന്‍ഡായി കോള്‍ഡ് ഷോള്‍ഡര്‍

ഫിദ
യുവതികള്‍ക്കിടയില്‍ പുത്തന്‍ ട്രെന്‍ഡായി കാണുന്ന ഒരു സ്‌റ്റൈലന്‍ ഡ്രസാണ് ‘കോള്‍ഡ് ഷോള്‍ഡര്‍’ അല്ലെങ്കില്‍ ‘ഓഫ് ഷോള്‍ഡര്‍’ ടോപ്പുകള്‍. ഷോള്‍ഡറിന്റെ ഭംഗി എടുത്തുകാട്ടുന്ന സ്‌റ്റൈലാണിത്. തൊണ്ണൂറുകളില്‍ ഹിറ്റായിരുന്ന ഈ ഇനം ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു. ‘സ്ലീവ്‌ലെസ് ടോപ്പുകള്‍’ ഇടാന്‍ മടിയുള്ളവര്‍ക്ക് ആത്മവിശ്വാസത്തോടെ ധരിക്കാന്‍ പറ്റിയ ഒരു ഓപ്ഷന്‍ ആണ് കോള്‍ഡ് ഷോള്‍ഡര്‍ ടോപ്പുകള്‍. ഷോള്‍ഡറിന്റെ ഭാഗത്ത് ചെറുതോ വലുതോ ആയ കീറലുകള്‍ വരുത്തി അതില്‍ ബട്ടന്‍സോ അല്ലെങ്കില്‍, സീക്വന്‍സോ തിളക്കമുള്ള കല്ലുകളോ പിടിപ്പിച്ച് മോടി വരുത്തി ധരിക്കാം.
കുറച്ചുകൂടി ഫോര്‍മല്‍ ലുക്ക് വേണം എന്നുള്ളവര്‍ക്കുള്ളതാണ് ബൊലേറോ. ഫ്രണ്ട് ഓപ്പണ്‍ അല്ലെങ്കില്‍ ഒറ്റ ഹുക്ക് ഉള്ള, നീളം കുറഞ്ഞ ജാക്കറ്റ് ആണ് ഇത്. ഇവ രണ്ടും അണിഞ്ഞാല്‍ കോള്‍ഡ് ഷോള്‍ഡര്‍ ടോപുകളുടെ മാറ്റ് കൂടും. സാധാരണ കാഷ്വല്‍ ലുക്ക് തരുന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പുകള്‍ക്ക് പ്രൊഫഷണല്‍ ലുക്ക് നല്‍കാന്‍, ചേരുന്ന പാന്റ്‌സോ അല്ലെങ്കില്‍ സ്‌കിന്നി ജീന്‍സോ ധരിച്ച്, ഹൈ ഹീല്‍സും ഇട്ടാല്‍ മതിയാകും. പലതരം പലാസോ പാന്റ്‌സുകളുടെ കൂടെ ഈ ടോപ്പുകള്‍ ധരിക്കുന്നതു വളരെ നന്നായിരിക്കും. കുറച്ചുകൂടി മോഡേണ്‍ ലുക്ക് വേണം എന്നുള്ളവര്‍ക്ക് ഇവ ജീന്‍സിന്റെ കൂടെ ധരിക്കാം. കോള്‍ഡ് ഷോള്‍ഡര്‍ ടോപ്പ് വേണ്ട, അല്പംകൂടി ബോള്‍ഡ് ആകാം എന്നുള്ളവര്‍ക്കുള്ളതാണ് ‘ടിപ്പ്ഡ് ഷോള്‍ഡര്‍’ ടോപ്പുകള്‍. ഒരുവശത്തേക്ക് ചെരിഞ്ഞ്, ഷോള്‍ഡറിന്റെ ഒരു ഭാഗം മാത്രം കാണുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഒരു ഇനമാണിത്. ജീന്‍സിന്റെയോ പാന്റ്‌സിന്റെയോ അല്ലെങ്കില്‍, സ്‌കേര്‍ട്‌സിന്റെയോ കൂടെ ഇവ ധരിക്കാം. കൈകളുടെ ഭാഗത്ത് സ്ലിറ്റുകള്‍ അല്ലെങ്കില്‍, വലിയ ഒരു കട്ട്ഇന്ന് പകരം ‘റിപ്പ്ഡ് അല്ലെങ്കില്‍ ചെറിയ കീറലുകള്‍ ഉള്ള ഡിസ്‌ട്രെസ്ഡ് ലുക്ക് ആണ് നല്ലത്.
എന്നാല്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും കോള്‍ഡ് ഷോള്‍ഡര്‍ ധരിക്കാന്‍ ധൈര്യം പോരാ . പലരും മുകളില്‍ ഒരു ‘ഷ്രഗ്’ ഉപയോഗിക്കും കൂടാതെ സ്ലീവ്‌ലെസ് നീളം കൂടിയതോ കുറഞ്ഞതോ ആയ സ്‌റ്റൈല്‍ ഉപയോഗിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close