രാംനാഥ് ചാവ്‌ല-
ബംഗലുരു: കോഗ്‌നിസെന്റ് ടെക്‌നോളജി സൊലൂഷന്‍സ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
പുതിയ ഡിജിറ്റല്‍ സാധ്യതകളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വിശദീകരിക്കുന്നു.
നാലുമാസത്തെ ശമ്പളം നല്‍കിയാണ് ജീവനക്കാരെ ഒഴിവാക്കിയത്. പുതിയ സാങ്കേതിക വിദ്യയുമായി സഹകരിക്കാന്‍ കഴിയാത്തവരോ പുതിയ ടെക്‌നോളജി സ്വായത്തമാക്കാന്‍ സഹകരിക്കാത്തവരോ ആണ് പുറത്തുപോയത്.
കഴിഞ്ഞവര്‍ഷം കമ്പനി ജീവനക്കാര്‍ക്ക് വളന്ററി സപ്പേറേഷന്‍ സ്‌കീം നടപ്പാക്കിയിരുന്നു. ഉയര്‍ന്ന തസ്തികയിലുള്ള 400 ജീവനക്കാരാണ് അതിനോട് സഹകരിച്ചത്.