31 കോടിയുടെ നാളികേര വൈവിധ്യവത്കരണ പദ്ധതി

31 കോടിയുടെ നാളികേര വൈവിധ്യവത്കരണ പദ്ധതി

കൊച്ചി: നാളികേര ഉത്പന്ന വൈവിധ്യവത്കരണ പ്രോത്സാഹനത്തിന്റെ ഭാഗമായി നാളികേര ടെക്‌നോളജി മിഷന്‍ പ്രൊജക്ട് അപ്രൂവല്‍ കമ്മിറ്റി 31.34 കോടി രൂപയുടെ 30 പദ്ധതികള്‍ക്ക് അനുമതി നല്‍കി. എട്ടെണ്ണം ഗവേഷണ പദ്ധതികളും 22 എണ്ണം നാളികേര സംസ്‌കരണ ഉത്പന്ന വൈവിദ്ധ്യവത്കരണ പദ്ധതികളുമാണ്.
നാളകേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ബി.എന്‍.എസ് മൂര്‍ത്തിയുടെ അദ്ധ്യക്ഷതയിലാണ് കമ്മിറ്റിയുടെ തീരുമാനം. കൃഷി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എ.ടി. ഷിബു, കാര്‍ഷിക ഗവേഷണ ശാസ്ത്രജ്ഞന്‍ ഡോ.കെ.ബി. ഹെബ്ബാര്‍, കൊച്ചി ഡി.എം.ഐ ഡെപ്യൂട്ടി അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് അഡ്വൈസര്‍ പി.കെ. ഹമീദ് കുട്ടി, നബാര്‍ഡ് ഡി.ജി.എം ഡോ.കെ. ഉഷ, ഐ.ഒ.ബി ചീഫ് മാനേജര്‍ എസ്. അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close