വെളിച്ചെണ്ണ വില കുതിക്കുന്നു

വെളിച്ചെണ്ണ വില കുതിക്കുന്നു

ഗായത്രി
കൊച്ചി: വെളിച്ചെണ്ണ വിലക്കയറ്റത്തെ പിന്‍പറ്റി മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില ഉയരുന്നു. വെളിച്ചെണ്ണവില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ചില്ലറവിപണിയില്‍ 240 രൂപ വരെയാണ്. മറ്റ് എണ്ണകള്‍ക്ക് ക്ഷാമമില്ലെങ്കിലും വെളിച്ചെണ്ണക്കൊപ്പം ഇവയുടെയും വില ഉയരുകയാണ്.
ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയര്‍ത്തിയതാണ് വിലക്കയറ്റത്തിന് ഒരു കാരണം. സൂര്യകാന്തി, കടുക്, സോയാബീന്‍ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവയാണ് 15 ശതമാനം വീതം ഉയര്‍ത്തിയത്. ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്തുശതമാനവും വര്‍ധിപ്പിച്ചു. ഇതോടെ വിപണിയില്‍ വിലക്കയറ്റം തുടങ്ങി. സൂര്യകാന്തി എണ്ണ്ക്ക് ലിറ്ററിന് രണ്ടാഴ്ചക്കിടെ 15 രൂപയോളം കൂടി. പാമോയിലിന് പത്തുരൂപയും.
വെളിച്ചെണ്ണവിലയാണ് നിയന്ത്രണമില്ലാതെ ഉയരുന്നത്. ഒരു വര്‍ഷത്തിനിടെ ക്വിന്റലിന് 8000 രൂപയിലേറെ കൂടി. ലിറ്ററിന് നൂറുരൂപയിലേറെയും. ഇതോടൊപ്പം തേങ്ങ വിലയിലും ആനുപാതികമായി വര്‍ധനയുണ്ട്. പച്ചത്തേങ്ങ വില കിലോക്ക് 50 രൂപയായി. മണ്ഡലമാസം കഴിയുന്നതോടെ തേങ്ങ വിലയും വെള്ളിച്ചെണ്ണ വിലയും കുറയുമെന്നാണ് വിപണി നല്‍കുന്ന സൂചന.

Post Your Comments Here ( Click here for malayalam )
Press Esc to close