ഗായത്രി-
തമിഴ്‌നാട്ടില്‍നിന്നു കൊപ്ര, കരിക്ക്, വെളിച്ചെണ്ണ വരവ് കൂടിയതോടെ കൊച്ചിയില്‍ വെളിച്ചെണ്ണയുടെ വില ഇടിഞ്ഞു. വെളിച്ചെണ്ണക്ക് ഡിമാന്റ് ഉണ്ടെങ്കിലും കൊച്ചി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തിയ വെളിച്ചെണ്ണക്ക് ആവശ്യക്കാര്‍ കൂടിയതോടെയാണ് കൊച്ചിയില്‍ വെളിച്ചെണ്ണവില ഇടിഞ്ഞത്. വെളിച്ചെണ്ണ മില്ലിംഗ് ക്വിന്റലിന് 15600ല്‍ നിന്ന് 15300 ആയും കൊപ്ര 9600ല്‍ നിന്ന് 9300 ആയും വില കുറഞ്ഞു.
കയറ്റുമതി ആഭ്യന്തര ഡിമാന്റില്‍ തേയിലവില കൂടി. കയറ്റുമതി ഇനത്തില്‍ പെട്ട സി.ടി.സി. ഇലത്തേയിലയിലെ കടുപ്പം കൂടിയ ഇനങ്ങള്‍ കിലോക്ക് 3 രൂപയും ആഭ്യന്തര ഡിമാന്റില്‍ സി.ടി.സി. പൊടിത്തേയില കിലോക്ക് 2 രൂപയും വില ഉയര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വാരം ലേലം നടന്നത്. മൊത്തം 1138000 കിലോ തേയില ലേലത്തില്‍ വില്‍പന്‌ക്കെത്തി.