കൊക്കോ കോളാ ലഹരി പാനീയം വിപണിയിലിറക്കും

കൊക്കോ കോളാ ലഹരി പാനീയം വിപണിയിലിറക്കും

അളക ഖാനം
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ കമ്പനിയായ കൊക്കോ കോളാ ലഹരി പാനീയം വിപണിയിലിറക്കാന്‍ തയ്യാറെടുക്കുന്നു. തുടക്കത്തില്‍ ജപ്പാന്‍ കേന്ദ്രീകരിച്ചാണ് കമ്പനി ആദ്യത്തെ ലഹരി പാനീയം വിപണിയിലിറക്കാന്‍ ഒരുങ്ങുന്നത്. 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കൊക്കോ കോള ലഹരി പാനീയം നിര്‍മ്മിക്കാന്‍ രംഗത്തിറങ്ങുന്നത്
ജപ്പാനില്‍ നിലവില്‍ ലഭ്യമായിട്ടുള്ള ‘ചു ഹി’ എന്ന പാനീയത്തിന് സമാനമായാണ് കോളയുടെ ലഹരി പാനീയം പുറത്തിറക്കുന്നത്. ജപ്പാന്റെ പരമ്പരാഗത പാനീയമായ ‘ചു ഹി’യില്‍ ‘ഷോചു’ എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഇതിനൊപ്പം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കലര്‍ത്തിയ വെള്ളം, പഴങ്ങളുടെ ഫ്‌ളേവറുകള്‍ തുടങ്ങിയവയൊക്കെയാണ് അടങ്ങിയിരിക്കുന്നത്. ലഹരിക്കായി ‘ഷോചു’വിനു പകരം വോഡ്കയും ഉപയോഗിക്കാറുണ്ട്.
നിലവില്‍ കോള പുറത്തിറക്കുന്നത് പോലെ ടിന്നിലാണ് പാനീയം വിപണിയിലെത്തുക. നിലവിലെ ഉല്‍പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. മുന്തിരി, സ്‌ട്രോബറി, കിവി, പീച്ച് എന്നീ ഫ്‌ളേവറുകളില്‍ എത്തുന്ന പാനീയത്തില്‍ മൂന്ന് മുതല്‍ ഒന്‍പത് ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close