കല്‍ക്കരിക്ക് വില കൂടും

കല്‍ക്കരിക്ക് വില കൂടും

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ കല്‍ക്കരിക്കു വില കൂട്ടി. ഇതു താപവൈദ്യുത നിലയങ്ങളില്‍നിന്നുള്ള വൈദ്യുതിയുടെ വില കൂട്ടാന്‍ വഴിതെളിക്കും. യൂണിറ്റിന് 50 പൈസ എങ്കിലും വര്‍ധിക്കുമെന്നാണു സൂചന.
കല്‍ക്കരി വില 10 ശതമാനമാണു വര്‍ധിപ്പിക്കുന്നത്. താപനിലയങ്ങള്‍ ഉപയോഗിക്കുന്ന 11നും 14നും ഗ്രേഡുകളിലുള്ള കല്‍ക്കരിയുടെ വില 15 മുതല്‍ 20 വരെ ശതമാനം വര്‍ധിച്ചെന്നാണു ഇന്ത്യന്‍ കാപ്റ്റീവ് പവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
വിലവര്‍ധന കോള്‍ ഇന്ത്യക്ക് 1956 കോടി രൂപയുടെ അധികവരുമാനം ഈ ധനകാര്യവര്‍ഷം ഉണ്ടാക്കും. ഒരു പൂര്‍ണ വര്‍ഷം 6421 കോടി രൂപയാണു ലഭിക്കുന്ന അധികവരുമാനം. ഈ തുക താപ വൈദ്യുത നിലയങ്ങളും കല്‍ക്കരി ഉപയോഗിക്കുന്ന സ്റ്റീല്‍, സിങ്ക്, അലൂമിനിയം, ചെമ്പ്, തുടങ്ങിയ ലോഹ വ്യവസായങ്ങളും ചേര്‍ന്നു നല്‍കണം. വൈദ്യുതിക്കു പുറമേ സ്റ്റീല്‍, അലുമിനിയം, ചെമ്പ്, സിങ്ക്, ഈയം തുടങ്ങിയവക്കും വില കൂടും.

 

Post Your Comments Here ( Click here for malayalam )
Press Esc to close