ഫിദ-
കോഴിക്കോട്: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ ഡീലര്‍ഷിപ്പായ ‘ല മൈസന്‍ സിട്രോണ്‍’ ഫിജിറ്റല്‍ ഷോ റൂം കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 യുടെ ലോഞ്ചിംഗും ഇതോടൊപ്പം നടന്നു’ഹാച്ബാക്ക് വിത്ത് എ ട്വിസ്റ്റ്’ എന്ന വിശേഷണത്തോടെ ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കാറാണ് ബി സെഗ്മെന്റ് ഹാച്ച്ബാക്കായ സി3. കോഴിക്കോടിനൊപ്പം ചണ്ഡീഗഢ്, ജയ്പൂര്‍, ലഖ്‌നൗ, ഭുവനേശ്വര്‍, സൂറത്ത്, നാഗ്പൂര്‍, വിശാഖപട്ടണം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ തുറന്നു.
ഏറ്റവും മികച്ച യാത്രാസുഖം, ഡിസൈന്‍, റൈഡ് ക്വാളിറ്റി, യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ എന്നിവ നല്‍കുന്ന സി 3, 90 ശതമാനവും ഇന്ത്യന്‍ നിര്‍മിത കാറാണ്. രാജ്യത്തുടനീളമുള്ള സിട്രോണിന്റെ ല മൈസന്‍ ഷോറൂമുകളിലും സിട്രോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രിബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. ജൂലൈ 20നാണ് സിട്രോണ്‍ സി 3 ഇന്ത്യയില്‍ നിരത്തിലിറങ്ങുന്നത്.