ഫിദ-
കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 കൊച്ചിയില്‍ ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോ റൂമില്‍ അവതരിപ്പിച്ചു. ബി സെഗ്‌മെന്റ് ഹാച്ബാക്കായ സി 3 ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം തദേശീയമായി രൂപകല്‍പന ചെയ്ത കാറാണ്. ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച യാത്രാസുഖം, ഡിസൈന്‍, റൈഡ് ക്വാളിറ്റി, യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ എന്നിവ നല്‍കുന്ന സി 3 തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ നിര്‍മിത കാറാണ്.
രാജ്യത്തുടനീളമുള്ള സിട്രോണിന്റെ ല മൈസന്‍ ഷോറൂമുകളിലും സിട്രോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സി 3യുടെ പ്രിബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
സിട്രോണിന്റെ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് പ്രോഗ്രാമിന് സി 3 വലിയ പിന്തുണയാകും. എക്‌സ്പ്രസ് യുവര്‍സെല്‍ഫ് എന്ന പേരില്‍ വ്യത്യസ്ത നിറഭേദങ്ങളോടെ മൂന്ന് മൂഡ് പാക്കുകളും 56 പ്രത്യേക കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും 70ലേറെ അസസറികളും ഉള്‍പ്പെടുന്ന, ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന സവിശേഷ കസ്റ്റമൈസേഷനും ലഭ്യമാണ്.