ചൈനീസ് ഉത്പന്നങ്ങള്‍ ചെറുകിട ഉത്പാദകര്‍ക്ക് വന്‍ഭീഷണിയാവുന്നു

ചൈനീസ് ഉത്പന്നങ്ങള്‍ ചെറുകിട ഉത്പാദകര്‍ക്ക് വന്‍ഭീഷണിയാവുന്നു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ആഭ്യന്തര ചെറുകിട ഉത്പാദകര്‍ക്ക് വന്‍ഭീഷണിയാവുന്നു.കറന്‍സിയുടെ മൂല്യം കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈന്ക്ക് സാധിച്ചതാണ് ഇന്ത്യന്‍ വിപണിക്ക് ഭീഷണിയാകുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. കുറഞ്ഞവിലയില്‍ ഇന്ത്യന്‍ വിപണി കയ്യടക്കാന്‍ ഇത് ചൈനയെ സഹായിക്കുന്നു.
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, നിര്‍മാണ സാമഗ്രികള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയാണ് പ്രധാനമായും ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ് ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ വ്യാപാര കമ്മിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2016 ല്‍ 4900 കോടിയുടെ വ്യാപാര കമ്മിയായിരുന്നുവെങ്കില്‍ 2017 മാര്‍ച്ച് 31 വരെ അത് 5100 കോടിയുടേതാണ്. ഈ സമയത്ത് ഇന്ത്യയിലേക്ക് ഉണ്ടായ ഇറക്കുമതി 6130 കോടിയുടേതാണ് എന്നതാണ് ശ്രദ്ദേയം.
ചൈന സ്വന്തം കറന്‍സിയുടെ മൂല്യം കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് കുറച്ചിരുന്നു. ഇത് ചൈനയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കാന്‍ കാരണമായി. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞവിലക്ക് ഉത്പന്നങ്ങള്‍ എത്തിക്കാനും ചൈനീസ് വ്യവസായികള്‍ക്ക് സാധിക്കുമെന്ന നിലവന്നു. ചൈനിസ് കറന്‍സി ഇന്ത്യന്‍ രൂപയെ അപേക്ഷിച്ച് നിലവില്‍ ദുര്‍ബലമാണ്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ആറുശതമാനം കരുത്തുനേടിയപ്പോള്‍ ചൈനീസ് കറന്‍സിയായ യുവാന് നാലുശതമാനം നേട്ടമുണ്ടാക്കാനെ സാധിച്ചിട്ടുള്ളു. ഈ അവസ്ഥ തുടരുന്നത് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനയെ കൂടുതല്‍ സഹായിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close