ഒരുമണിക്കൂറില്‍ ആയിരം കോഴിയെ ഇറച്ചിയാക്കി പാക്കറ്റുകളിലാക്കും

ഒരുമണിക്കൂറില്‍ ആയിരം കോഴിയെ ഇറച്ചിയാക്കി പാക്കറ്റുകളിലാക്കും

ഫിദ-
തിരു: ഒരുമണിക്കൂറില്‍ ആയിരം കോഴിയെ ഇറച്ചിയാക്കി പാക്കറ്റുകളിലാക്കുന്ന സംസ്‌കരണ ശാലയുമായി കുടുംബശ്രീ. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായാണ് മൂന്നു പൗള്‍ട്രി ഇറച്ചി സംസ്‌കരണശാലകള്‍ ഒരുങ്ങുന്നത്. പൂര്‍ണമായും യന്ത്രവത്കൃത സംസ്‌കരണശാലയാണിവ.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി മൂന്നു റീജിയണല്‍ യൂണിറ്റുകളായിരിക്കും ആദ്യഘട്ടത്തില്‍. തിരുവനന്തപുരത്ത് സ്ഥലം ഏറ്റെടുത്തു. കുടുംബശ്രീയിലെ കോഴി കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. യന്ത്രങ്ങള്‍ പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.
കുടുംബശ്രീ കേരള ചിക്കന്‍ എന്ന ബ്രാന്‍ഡില്‍ സെപ്റ്റംബറോടെ വിപണിയിലെത്തും. മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കേരള സ്‌റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കോളേജ് ഓഫ് ഏവിയന്‍ സയന്‍സുമാണ് പദ്ധതിക്ക് സാങ്കേതികസഹായം നല്‍കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close