ഫിദ-
സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ സജീവമായതോടെ കോഴിക്ക് വന്‍ വിലയിടിവ്. ചില സ്ഥലങ്ങളില്‍ മൊത്ത വില 35 രൂപ നിരക്കിലാണ് ഇപ്പോള്‍ കോഴി വില്‍പന നടക്കുന്നത്. കോഴി കര്‍ഷകരെയാണ് ഇത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോഴിക്കോട് കൊടിയത്തൂരില്‍ നാടന്‍ കോഴി വളര്‍ത്തു കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 80നും അതിനു മുകളിലും വിലയുണ്ടായിരുന്ന കോഴിക്ക് 50 രൂപയിലും താഴെ വിലയിടിഞ്ഞത്. ഇതോടെ വ്യാജപ്രചരണവും സജീവമായി. ഒരു തരത്തിലും കോഴി വാങ്ങിക്കഴിക്കരുതെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്നും എവിടെയോ ഉള്ള ചില ഫോട്ടോ സഹിതമാണ് വ്യാജ പ്രചരണം നടക്കുന്നത്.
കോഴിക്കും കൊറോണ ബാധിച്ചുവെന്ന തരത്തിലുള്ള പ്രചരണവും നടക്കുന്നുണ്ട്.
അതേസമയം കോഴിക്ക് വില കുറഞ്ഞതോടെ വില്‍പന കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. പക്ഷിപ്പനിയെന്ന ഭീതി തങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് ഉപഭോക്താക്കളും പറയുന്നു.