ഗായത്രി
പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഉറക്കം. അതിനായി മരുന്നുകള്‍ മാറിമാറി പരീക്ഷിക്കുന്നവരാണ് നാം. പക്ഷേ, ബ്രിട്ടനിലെ നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, മരുന്നുകളും ഗുളികകളും ഉപേക്ഷിച്ചിട്ട് ചെറിപ്പഴം കൊണ്ടുള്ള ജ്യൂസ് കുടിച്ചാല്‍ നല്ല ഉറക്കം കിട്ടുമെന്നാണ്. ഉറങ്ങുന്നതിന് മുമ്പ് ചെറിപ്പഴജ്യൂസ് കുടിക്കാനാണ് പഠനത്തിലെ നിര്‍ദ്ദേശം.
രാത്രി ഉറക്കം കിട്ടുന്നത് മാത്രമല്ല, പകല്‍ ഉറങ്ങുന്നത് പോലെയുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് മാറുന്നതായും പഠനത്തിലുണ്ട്. ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തെ സഹായിക്കുന്ന പ്രധാന ഘടകമായി പറയപ്പെടുന്നത്.