ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റ്

ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റ്

ഗായത്രി-
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് തന്നെ മത്സരിക്കും. ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം സി.പി.എം അംഗീകരിച്ചു. നിലവില്‍ ചാലക്കുടിയിലെ സിറ്റിംഗ് എം.പിയാണ് ഇന്നസെന്റ് നേരത്തെ ഇന്നസന്റെ് വിജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ഥിയാണെന്നും ചാലക്കുടിയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാമെന്നുമായിരുന്നു സി.പി.എമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇന്നസെന്റിന് ഒരു അവസരം കൂടി നല്‍കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്നും മണ്ഡലം ഏതാണെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും നേരത്തെ ഇന്നസെന്റ്് പറഞ്ഞിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close