ചാച്ചാജിയിലെ ആദ്യഗാനവും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസായി

ചാച്ചാജിയിലെ ആദ്യഗാനവും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസായി

അജയ് തുണ്ടത്തില്‍-
ഫാമിലി സിനിമാസിന്റെ ബാനറില്‍ പ്രവാസി റഹിം നിര്‍മ്മിച്ച്, എം. ഹാജാമൊയ്‌നു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ”ചാച്ചാജി”. ലൗലാന്റ്, സ്‌കൂള്‍ഡയറി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷമുള്ള ഹാജാമെയ്‌നുവിന്റെ ചിത്രമാണിത്.
ചിത്രത്തിലെ ആദ്യഗാനം ”ആദ്യാക്ഷരമെന്‍ അറിവായ് കുറിപ്പിച്ച…..” ആലപിച്ചിരിക്കുന്നത് ഫഌവേഴ്‌സ് ചാനല്‍ ടോപ്പ് സിംഗറിലെ ‘വൈഷ്ണവി’യാണ്. ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് എം. ഹാജാമൊയ്‌നുവും ഈണമിട്ടിരിക്കുന്നത് എം.ജി. ശ്രീകുമാറുമാണ്. ആദ്യഗാനം, ആസിഫ്അലിയുടെ ഫേസ്ബുക്ക് പേജ് വഴിയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ ലാലിന്റെ എഫ്ബി പേജ് വഴിയും റിലീസായി. രണ്ടിനും വമ്പന്‍
സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയയവാര്‍ഡു ജേതാവ് സുരഭിലക്ഷ്മി, എ.എ. റഹിം, കൃഷ്ണശ്രീ, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍. വി.കെ. ബൈജു, ആഷി അശോക്, ആന്റണി അറ്റ്‌ലസ്, ബിസ്മിന്‍ഷാ, മാളവിക എസ്. ഗോപന്‍, തല്‍ഹത്ത് ബാബു, ദീപക്‌രാജ് പുതുപ്പള്ളി, നൗഫല്‍ നജ്മല്‍, ദിയമയൂരിഖ, പ്രിയങ്ക, ബിജു ബാലകൃഷ്ണല്‍, അഷ്‌റഫ്‌പേഴുംമൂട്, ഷിബു ഡാസ്‌ലര്‍, എന്‍.ജി. കാവ് ഗോപാലകൃഷ്ണന്‍, പ്രദീപ്കുമാര്‍, മായാസുകു, ബീനാ സുനില്‍, സജീവ് ഇളമ്പല്‍, ഋഷി, മനാഫ്, മധു ഒടുവില്‍ എന്നിവര്‍.
നയിക്കുന്നു.
ബാനര്‍ – ഫാമിലി സിനിമാസ്, നിര്‍മ്മാണം – പ്രവാസി റഹിം, രചന, സംവിധാനം – എം. ഹാജാമൊയ്‌നു, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് – രതീഷ് മോഹന്‍, ഗാനരചന – എം. ഹാജാമൊയ്‌നു, പ്രവാസി റഹിം, സംഗീതം – എം.ജി. ശ്രീകുമാര്‍, ആലാപനം – എം.ജി. ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, വൈഷ്ണവി, പ്രൊ: കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, പശ്ചാത്തല സംഗീതം – റോണി റാഫേല്‍, എക്‌സി: പ്രൊഡ്യൂസര്‍ – ബി. ചിത്തരഞ്ജന്‍, കല – റിഷി. എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – ശ്രീജിത്ത് കുമാരപുരം, ചീഫ് അസ്സോ: ഡയറക്ടര്‍ – സുനില്‍ നന്നമ്പ്ര, ഷാന്‍ അബ്ദുള്‍ വഹാബ്, അസ്സോ: ഡയറക്ടര്‍ – ഷാജഹാന്‍ തറവാട്ടില്‍, സംവിധാന സഹായി – സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, പ്രൊ: എക്‌സി – ദീപു തിരുവല്ലം, സ്റ്റില്‍സ് – അജേഷ് ആവണി, ഡിസൈന്‍സ് – പ്രമേഷ് പ്രഭാകര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – മണികണ്ഠന്‍ വട്ടിയൂര്‍ക്കാവ്, കളറിസ്റ്റ് – മുത്തുരാജ്, ഡിറ്റിഎസ് മിക്‌സിംഗ് – അനൂപ് തിലക്, ഇഫക്ട്‌സ് – രാജ് മാര്‍ത്താണ്ഡം, വിതരണം – ഹൈഹോപ്‌സ് ഫിലിം ഫാക്ടറി, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close