അനധികൃതമായി നിക്ഷേപത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കേന്ദ്ര നീക്കം

അനധികൃതമായി നിക്ഷേപത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കേന്ദ്ര നീക്കം

അളക ഖാനം
മുംബൈ: നോട്ട് നിരോധനത്തിന് ശേഷം അനധികൃതമായി നിക്ഷേപം നടത്തിയ കടലാസ് കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തി ക്രിമിനല്‍ കേസുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നേരത്തെ കമ്പനി നിയമത്തിലെ 447ാം വകുപ്പനുസരിച്ച് 2 ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബാലന്‍സ് ഷീറ്റ്, ആദായ നികുതി റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കാത്ത കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തിയാവും കമ്പനികള്‍ക്കെതിരെ കേസെടുക്കുക. ദീര്‍ഘകാലമായി ഒരു സാമ്പത്തിക ഇടപാടും നടത്താത്ത സ്ഥാപനങ്ങളെയായിരിക്കും സര്‍ക്കാര്‍ പരിശോധിക്കുക.
നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച ശേഷം 5,800 കടലാസ് കമ്പനികളുടെ അക്കൗണ്ടുകളില്‍ 4,600 കോടിയോളം രൂപ നിക്ഷേപമെത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close