ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി സിറ്റി കെയര്‍

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി സിറ്റി കെയര്‍

ഫിദ
ചികിത്സിച്ച് ദരിദ്രരാകാന്‍ വിധിക്കപ്പെട്ടവരാണ് മലയാളികള്‍. ചെറിയ രോഗങ്ങള്‍ക്ക്് പോലും കീശ വെളുക്കുന്ന ചെലവാണ് ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്നത്. അപ്പോള്‍ മാരക രോഗം വല്ലതും പിടിപെട്ടാലോ, ചിലപ്പോള്‍ കിടപ്പാടം പോലും പണയപ്പെടുത്തേണ്ടി വന്നേക്കാം…
എന്നാല്‍ ആരോരുമില്ലാത്തവര്‍ക്ക് ദൈവം കൂട്ട് എന്ന നാട്ടുചൊല്ലുപോലെ കാന്‍സര്‍ രോഗം പിടിപെടുന്നവര്‍ക്ക് സാമ്പത്തിക സഹായവുമായി ഒരു ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നു കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക്. ലളിതമായ വ്യവസ്ഥകളിലൂടെ ഏറെ ആശ്വാസമേകുന്ന ”സിറ്റി കെയര്‍” എന്ന പദ്ധതിയാണ് ഈ ധനകാര്യം സ്ഥാപനം മുന്നോട്ടു വെക്കുന്നത്. കാന്‍സറിനെതിരെ പടപൊരുതുന്ന ഈ പദ്ധതികൊണ്ട് പേരും പെരുമയും നേടിയിരിക്കുകയാണ് ഈ ബാങ്ക്.
കാന്‍സര്‍ ചികിത്സക്കായി വരുന്ന ഭാരിച്ച ചെലവോര്‍ത്ത് ദുഖിക്കുന്ന കുടുംബത്തിന് വലിയൊരു ആശ്വാസമാവുകയാണ് ഈ പദ്ധതി. കേവലം 10,000 രൂപയോ അതിന് മുകളിലോ നിക്ഷേപം നടത്തി ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയാണ് സിറ്റി കെയര്‍. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലാണ് ചികിത്സ ലഭിക്കുക.
കുറഞ്ഞത് 10,000 രൂപയോ അതിന്റെ ഗുണിതങ്ങളായോ നിക്ഷേപിക്കാം. നിക്ഷേപത്തിന് പരിധിയില്ല. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ബാങ്കിന്റെ വാഗ്ദാനം.
18 മുതല്‍ 60 വയസ് പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 70 വയസ് വരെ ചികിത്സാ ചെലവ് ലഭിക്കും. എന്നാല്‍ അപേക്ഷകന്‍ നിലവില്‍ കാന്‍സര്‍ രോഗിയാവാന്‍ പാടുള്ളതല്ല. നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. എന്നാല്‍ അതോടെ അവര്‍ പദ്ധതിയില്‍ നിന്ന് പുറത്താവുകയും പിന്നീട് യാതൊരു വിധത്തിലുള്ള സൗജന്യ ചികിത്സകളും ലഭ്യമാവുകയുമില്ല.
എന്നാല്‍ ഒരാള്‍ക്ക് സ്വന്തം പേരില്‍ പദ്ധിതിയില്‍ അംഗമായി മാറ്റുളളവര്‍ക്ക്് ചികിത്സാ സൗജന്യം ലഭ്യമാക്കാം. എന്നാല്‍ പദ്ധതിയില്‍ അംമഗമാവുന്ന ആള്‍ കാന്‍സര്‍ രോഗബാധിതനാവരുത്.
18 വയസിന് താഴെയുള്ളവരെയും പദ്ധതിയിലേക്ക് നിര്‍ദേശിക്കാം. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഏത് ശാഖയിലുടെയും ഈ പദ്ധതിയില്‍ അംഗമാകാനാവുമെന്ന് ജനറല്‍ മാനേജര്‍, രാഗേഷ് കെ, ന്യൂസ് ടൈം നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു.
ഏതായാലും ബാങ്ക് അതിന്റെ സാന്ത്വന പ്രവര്‍ത്തനം തുടരുകയാണ്. അംഗമാവാന്‍ നിരവധിപേരാണ് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് തേടിയെത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495 2300311, 9446383311, www.calicutctiybank.com

Post Your Comments Here ( Click here for malayalam )
Press Esc to close