ഫിദ-
കോഴിക്കോട്: പ്രസാധകയുടെ പരാതിയില്‍ എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെതിരെ നടക്കാവ് പോലീസ് കേസെടുത്തു. വ്യക്തിപരമായും തൊഴില്‍ പരമായും വി.ആര്‍ സുധീഷ് ജീവിക്കാനനുവദിക്കുന്നില്ലെന്ന് കാണിച്ച് കോഴിക്കോട്ടെ പ്രസാധക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും പ്രസാധകയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളിലാണ് കേസ്. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായും ഫോണിലൂടേയും മറ്റും ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. എന്നാല്‍ സുധീഷ് പ്രതികരിച്ചിട്ടില്ല.