കനോണ്‍ EOS RP വിപണിയില്‍

കനോണ്‍ EOS RP വിപണിയില്‍

രാംനാഥ് ചാവ്‌ല-
മുംബൈ: കനോണ്‍ തങ്ങളുടെ ബഡ്ജറ്റ് ക്യാമറ മോഡലായ EOS RP ഫുള്‍ ഫ്രയിം മിറര്‍ലെസ് ക്യാമറ വിപണിയിലെത്തിച്ചു. ഇന്ത്യയിലെന്ന് പുറത്തിറങ്ങുമെന്ന് അന്നൊന്നും കനോണ്‍ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ മോഡല്‍ ഇന്ത്യയിലും ലഭ്യമായിത്തുടങ്ങിയിരിക്കുകയാണ്. 1,10,495 രൂപയാണ് ബോഡി വില. 1,99,490 രൂപയ്ക്ക് RF24-105fmm ലെന്‍സുള്‍പ്പടെ വാങ്ങാനാകും. സോണിയുടെ A6500, ഫ്യൂജിഫിലിം X-T3 അടക്കമുള്ള സുപ്രധാന മോഡലുകളുമായി മത്സരിക്കാനുറച്ചാണ് കനോണിന്റെ EOS RP യുടെ വരവ്. കഴിഞ്ഞ വര്‍ഷം കനോണ്‍ EOS R ല്‍ ഉള്‍പ്പെടുത്തിയ RF മൗണ്ട് സംവിധാനം പുത്തന്‍ മോഡലിലും ഉള്‍ക്കൊള്ളിക്കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. നിരവധി അത്യാധുനിക ഫീച്ചറുകളും പുത്തന്‍ മോഡലില്‍ ഉള്‍ക്കൊള്ളിക്കാന്‍ കമ്പനിക്കായിട്ടുണ്ട്. ക്യാമറ ശേഷി 26.2 മെഗാപിക്‌സലായി ചെറിയൊരു മാറ്റം വരുത്തിയിരിക്കുന്നു. ഫുള്‍ ഫ്രയിം സിമോസ് സെന്‍സറാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിജിക് 8 ഇമേജ് പ്രോസസ്സര്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. ഇതിലെല്ലാം ഉപരിയായി ലളിതവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ മോഡലാണിത്. 485 ഗ്രാം മാത്രമാണ് ബോഡിയുടെ ഭാരം.
4,799 സെലക്ടബിള്‍ ഓട്ടോഫോക്കസ് പോയിന്റ്, 10040,000 ഐ.എസ്.ഒ റേഞ്ച്, സെക്കന്റില്‍ അഞ്ച് ഫ്രയിം പകര്‍ത്താവുന്ന ബസ്റ്റ് ഷൂട്ടിംഗ് മോഡ്, ഇരട്ട പിക്‌സല്‍ ഓട്ടോഫോക്കസ്, സെക്കന്റില്‍ 24 ഫ്രയിംസ് പകര്‍ത്താന്‍ കഴിവുള്ള 4കെ വീഡിയോ റെക്കോര്‍ഡിംഗ്, ഫുള്ളി ആര്‍ട്ടിക്കുലേറ്റിംഗ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ബിള്‍ട്ട്ഇന്‍ വൈഫൈ, ബിള്‍ട്ട്ഇന്‍ ബ്ലൂടൂത്ത് എന്നീ സവിശേഷതകള്‍ എടുത്തുപറയേണ്ടവതന്നെയാണ്. സൈലന്റ് ഷൂട്ടിംഗ് മോഡ് ഉള്‍പ്പെടുന്ന പുത്തന്‍ Eye AF സംവിധാനം മികച്ചതാണ്. 2.36 മില്ല്യണ്‍ ഡോട്ട് റെസലൂഷനോടു കൂടിയ ഇലക്ട്രോണിക് വ്യൂ ഫൈന്ററാണുള്ളത്. ടച്ച് സ്‌ക്രീന്‍ ഉള്‍ക്കൊള്ളിച്ച ഡിസ്‌പ്ലേ സൂം ഇന്‍സൂം ഔട്ട് എന്നിവ നേരിട്ടം ചെയ്യാന്‍ സഹായിക്കും. യു.എസ്.ബി ടൈപ്പ്‌സി പോര്‍ട്ട് ഉപയോഗിച്ചും ക്യാമറയെ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇതിനായി PDE1 അഡാപ്റ്റര്‍ വേണമെന്നുമാത്രം.

 

Post Your Comments Here ( Click here for malayalam )
Press Esc to close