കനറാ ബാങ്ക് 317.52 കോടി രൂപ ലാഭത്തില്‍

കനറാ ബാങ്ക് 317.52 കോടി രൂപ ലാഭത്തില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദമായ ഒക്‌ടോബര്‍ഡിസംബറില്‍ കനറാ ബാങ്ക് 152.5 ശതമാനം വര്‍ദ്ധനയോടെ 317.52 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 125.75 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 12,341.09 കോടി രൂപയില്‍ നിന്നുയര്‍ന്ന് 13,513.35 കോടി രൂപയിലെത്തി.
മൊത്തം നിഷ്‌ക്രിയ ആസ്തി 10.38 ശതമാനത്തില്‍ നിന്ന് 10.25 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 6.78 ശതമാനത്തില്‍ നിന്ന് 6.37 ശതമാനത്തിലേക്കും താഴ്ന്നത് ബാങ്കിന് ആശ്വാസമായി. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയായ (പ്രൊവിഷനിംഗ്) 2,673.64 കോടി രൂപയില്‍ നിന്ന് 1,977.34 കോടി രൂപയിലേക്ക് കുറഞ്ഞതും ബാങ്കിന് ഡിസംബര്‍ പാദത്തില്‍ നേട്ടമായി.

Post Your Comments Here ( Click here for malayalam )
Press Esc to close