കോള്‍ടെര്‍മിനേഷന്‍ നിരക്കുകള്‍ ട്രായ് കുറച്ചു

കോള്‍ടെര്‍മിനേഷന്‍ നിരക്കുകള്‍ ട്രായ് കുറച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ആഭ്യന്തര കോള്‍ടെര്‍മിനേഷന്‍ നിരക്കുകള്‍ ട്രായ് കുറക്കുന്നു. മിനിറ്റിന് 14 പൈസയായിരുന്നത് ആറുപൈസയാക്കിയാണ് കുറച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരുമെന്നാണ് ട്രായി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഏത് ടെലികോം സേവനദാതാവില്‍നിന്നാണോ കോള്‍ ഉദ്ഭവിക്കുന്നത്, അവര്‍ കോള്‍ സ്വീകരിക്കുന്ന സേവനദാതാവിന് നല്‍കേണ്ടതാണ് ടെര്‍മിനേഷന്‍ ചാര്‍ജ്. ടെര്‍മിനേഷന്‍ ചാര്‍ജ് കുറ്ക്കരുതെന്ന് വൊഡാഫോണ്‍ ട്രായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചാര്‍ജ് ഒഴിവാക്കണമെന്നാണ് ജിയോ ആവശ്യപ്പെട്ടത്.
വയര്‍ലൈന്‍മൊബൈല്‍, വയര്‍ലൈന്‍ വയര്‍ലൈന്‍ സേവനങ്ങള്‍ക്ക് നിലവില്‍ ടെര്‍മിനേഷന്‍ ചാര്‍ജില്ല. ഇതു തുടരുമെന്നും, 2020 ജനുവരി ഒന്നുമുതല്‍ ആഭ്യന്തര കോളുകള്‍ക്കൊന്നും ടെര്‍മിനേഷന്‍ ചാര്‍ജുണ്ടാകില്ലെന്നും ട്രായ് വ്യക്തമാക്കി. ഇത്തരത്തില്‍ ടെര്‍മിനേഷന്‍ ചാര്‍ജ് കുറഞ്ഞാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ത്തന്നെ മൊബൈല്‍ സേവനദാതാക്കള്‍ അവരുടെ സേവനങ്ങള്‍ക്ക് ചാര്‍ജ് കുറ്‌ക്കേണ്ടിവരുമെന്നതാണ് ഏറെ ആശ്വാസം.

Post Your Comments Here ( Click here for malayalam )
Press Esc to close