ബൈജൂസ് ആപ്പിന്റെ വരുമാനം 490 കോടിയില്‍ നിന്ന് 1,430 കോടിയായി വര്‍ദ്ധിച്ചു

ബൈജൂസ് ആപ്പിന്റെ വരുമാനം 490 കോടിയില്‍ നിന്ന് 1,430 കോടിയായി വര്‍ദ്ധിച്ചു

ഗായത്രി-
ബംഗലുരു: 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷ കണക്കനുസരിച്ച് ബൈജൂസ് ആപ്പിന്റെ വരുമാനം 490 കോടിയില്‍ നിന്നാണ് 1,430 കോടിയായി വര്‍ദ്ധിച്ചത്. 2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായി ബൈജൂസ് ആപ്പിന്റെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നു. അതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനം 3000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറയുന്നു.
പ്രാദേശിക ഭാഷകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടു തന്നെ ആപ്പ് പണം കൊടുത്ത് സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിലും മുന്‍പത്തേക്കാള്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നിലവില്‍ 3.5 കോടി രജിസ്റ്റര്‍ ചെയ്ത വരിക്കാരാണ് ആപ്പിനുള്ളത്.
ഏറ്റവും വലിയ 10 നഗരങ്ങള്‍ക്ക് പുറത്തുള്ളവരാണ് 60 ശതമാനം ഉപയോക്താക്കളും. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷയില്‍ പഠനത്തിനുള്ള അവസരം ലഭിക്കുമ്പോള്‍ ആപ്പിന് കൂടുതല്‍ സ്വീകാര്യതവരുമെന്നും ബൈജൂസ് ആപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവായ ബൈജു രവീന്ദ്രന്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close