വാണിജ്യ മിഷന്‍ മൂന്നുമാസത്തിനകം

വാണിജ്യ മിഷന്‍ മൂന്നുമാസത്തിനകം

ഗായത്രി-
കൊച്ചി: കേരളത്തിന്റെ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ഉറപ്പാക്കാന്‍ മൂന്നു മാസത്തിനകം സംസ്ഥാന വാണിജ്യമിഷന്‍ രൂപീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിച്ച് വിവിധ രാജ്യങ്ങളില്‍ വിപണി കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അസോസിയേഷന്‍ ഒഫ് പല്‍ന്റേഴ്‌സ് കേരള (എ.പി.കെ) വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതു സ്വകാര്യ മേഖലകള്‍ക്ക് പ്രയോജനകരമായ രൂപത്തിലായിരിക്കും വാണിജ്യ മിഷന്‍. നമ്മുടെ ഉത്പന്നങ്ങള്‍ക്ക് യുറോപ്യന്‍, ആഫ്രിക്കന്‍ വിപണികളില്‍ നേട്ടം കൈവരിക്കാന്‍ കഴിയും. തേയില, കാപ്പി, കരകൗശല വസ്തുക്കള്‍ എന്നിവക്ക് സ്ഥിരമായ രാജ്യന്തര വിപണി ലഭിക്കുന്നില്ല. ഇതു നേരിടാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി മിഷന്‍ പ്രവര്‍ത്തിക്കും. പൊതുമേഖലക്കൊപ്പം സ്വകാര്യമേഖലയിലും ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.പി.എ ചെയര്‍മാന്‍ തോമസ് ജേക്കബ്, ഉപാസി പ്രസിഡന്റ് എ.ഇ. ജോസഫ്, അസോസിയേഷന്‍ സെക്രട്ടറി ബി.കെ. അജിത്, വൈസ് ചെയര്‍മാന്‍ ബി.പി കരിയപ്പ എന്നിവരും സംസാരിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close