സാമ്പത്തിക പ്രതിസന്ധി കാരണം 33 സേവന കേന്ദ്രങ്ങള്‍ ബിഎസ്എന്‍എല്‍ പൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധി കാരണം 33 സേവന കേന്ദ്രങ്ങള്‍ ബിഎസ്എന്‍എല്‍ പൂട്ടുന്നു

ഗായത്രി-
കൊച്ചി: കേരള സര്‍ക്കിളിലെ 33 ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ പൂട്ടാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ഇവ തുടര്‍ന്നുകൊണ്ടുപോയാല്‍ കമ്പനിക്ക് പ്രതിമാസനഷ്ടം ഉണ്ടാവുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഗ്രാമ പ്രദേശങ്ങളിലുള്ള കേന്ദ്രങ്ങളാണ് നിര്‍ത്തുന്നത്.
കേരള സര്‍ക്കിളില്‍നിന്ന് ഇക്കൊല്ലം 411 ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇവര്‍ക്കു പകരം നിയമനത്തിനുള്ള സാധ്യതയില്ല.
ഫോണ്‍ ബില്‍ അടക്കല്‍, മൊബൈല്‍ റീച്ചാര്‍ജ്, സിം കാര്‍ഡ് വിതരണം, ലാന്‍ഡ് ഫോണ്‍ ബുക്കിങ് തുടങ്ങിയവയാണ് ഉപഭോക്തൃസേവന കേന്ദ്രങ്ങള്‍ വഴി നടന്നിരുന്നത്. കേരളത്തില്‍ ആകെ 417 കേന്ദ്രങ്ങളാണുള്ളത്. മൂന്ന് വിഭാഗങ്ങളായാണ് ഇവ തിരിച്ചിരിക്കുന്നത്. ഒന്നാം വിഭാഗത്തില്‍ 19 എണ്ണമാണുള്ളത്. നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവ നല്ല ലാഭത്തിലുള്ളവയാണ്. രണ്ടാം വിഭാഗത്തില്‍ പെട്ടവ താലൂക്ക് ആസ്ഥാനങ്ങളിലാണ്. 68 എണ്ണമാണുള്ളത്. ഇവയും നഷ്ടത്തിലല്ല. എന്നാല്‍ മൂന്നാം വിഭാഗത്തിലുള്ള 330 എണ്ണത്തില്‍ മിക്കതും നഷ്ടത്തിലാണെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ഇതിന്റെ 10 ശതമാനമാണ് പൂട്ടുന്നത്.
മറ്റു സംസ്ഥാനങ്ങളിലും ലാഭത്തിലല്ലാത്ത ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ പൂട്ടിത്തുടങ്ങിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close