ബിഎസ്എന്‍എല്‍ എക്‌സ്പ്രസ് വൈഫൈ

ബിഎസ്എന്‍എല്‍ എക്‌സ്പ്രസ് വൈഫൈ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ടെലിഫോണ്‍ കമ്പനിയായ ബി.എസ്.എന്‍.എല്‍ ഫേസ്ബുക്കുമായും ഇന്ത്യന്‍ മൊബൈല്‍ വാലറ്റ് കമ്പനിയായ മൊബിക്വിക്കുമായും ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് പുത്തന്‍ സൗകര്യങ്ങളുമായെത്തുന്നു. ‘എക്‌സ്പ്രസ് വൈഫൈ പ്രോഗ്രാം’എന്ന പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പബ്ലിക് വൈഫൈ വഴിയാകും ഇത് ലഭ്യമാക്കുക. ഇതിനായി ഫേസ്ബുക്കുമായി ബി.എസ്.എന്‍.എല്‍ ആദ്യ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.
ലോകവാര്‍ത്താവിതരണ ദിനത്തോടനുബന്ധിച്ചാണ് ബി.എസ്.എന്‍.എല്ലിന്റെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്.കേന്ദസ്ഥാപനമായ ബി.എസ്.എന്‍.എല്‍ മറ്റ് സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്നും കടുത്ത മത്സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വന്തമായി മൊബൈല്‍ വാലറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി മൊബിക്വിക്കുമായി ചേര്‍ന്ന് മറ്റൊരു കരാറിലും ബി.എസ്.എന്‍.എല്‍ ഒപ്പിട്ടിട്ടുണ്ട്. ഇത് തങ്ങളുടെ കസ്റ്റമേഴ്‌സിനുമാത്രമായിരിക്കുമെന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ പദ്ധതി. ഡിസ്‌നി ഇന്ത്യയുമായി ചേര്‍ന്നാണ് മൂന്നാമത്തെ കരാര്‍, എക്‌സ്‌കല്‍സീവായിട്ടുള്ള ഗെയിമുകള്‍ ഉപയോക്താക്കളില്‍ എത്തിക്കാന്‍ ഇതുവഴി കഴിയും.

Post Your Comments Here ( Click here for malayalam )
Press Esc to close